Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Level Parking

Kannur

ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സെ​ന്‍റ​ർ തു​റ​ന്നു, നിരക്ക് തീ​രു​മാ​നം ഉ​ട​ൻ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ദീ​ർ​ഘ​കാ​ല പാ​ർ​ക്കിം​ഗ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ഓ​ണ​ത്തി​ര​ക്കി​നി​ടെ അ​ല്പം ആ​ശ്വാ​സം. ജ​വ​ഹ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ അ​ത്യാ​ധു​നി​ക മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സെ​ന്‍റ​ർ തു​റ​ന്നു​കൊ​ടു​ത്തു. പ്ര​ഭാ​ത് ജം​ഗ്ഷ​നി​ലെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം ഉ​ട​ൻ തു​റ​ക്കും. അ​ട​ൽ മി​ഷ​ൻ ഫോ​ർ റീ​ജു​വ​നേ​ഷ​ൻ ആ​ൻ​ഡ് അ​ർ​ബ​ൻ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ (അ​മൃ​ത്) പ​ദ്ധ​തി പ്ര​കാ​രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് പാ​ർ​ക്കിം​ഗ് സെ​ന്‍റ​റു​ക​ൾ പൂ​നെ ആ​സ്ഥാ​ന​മാ​യു​ള്ള ആ​ദി സോ​ഫ്റ്റ് ടെ​ക്നോ​ള​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് 12.4 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മി​ച്ച​ത്
സ്റ്റേ​ഡി​യം കോ​ർ​ണ​ർ സെ​ന്‍റ​റി​ൽ ആ​റ് നി​ല​ക​ളി​ലാ​യി നാ​ല് യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 124 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും, ഓ​രോ നി​ല​യി​ലും 31 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം. പ്ര​ഭാ​ത് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സൗ​ക​ര്യ​ത്തി​ൽ 31 കാ​റു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ആ​റു നി​ല​ക​ളു​ള്ള ഒ​രു സിം​ഗി​ൾ യൂ​ണി​റ്റ് ഉ​ൾ​പ്പെ​ടു​ന്നു. സെ​ന്‍റ​റി​ൽ ഒ​രു സെ​ക്യൂ​രി​റ്റി​യേ​യും ഓ​പ്പ​റേ​റ്റ​റേ​യും നി​യോ​ഗി​ച്ചു ട്ടു​ണ്ട്. കു​റ​ച്ചു കാ​ല​ത്തേ​യ്ക്ക് ക​ന്പ​നി അ​ധി​കൃ​ത​ർ ത​ന്നെ​യാ​യി​രി​ക്കും സം​വി​ധാ​ന​ത്തെ നി​യ​ന്ത്രി ക്കു​ക.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ, വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ക്കിം​ഗ് ഒ​രു പ്ര​ശ്ന​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, പു​തി​യ സൗ​ക​ര്യം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​നി ര​ണ്ട് ദി​വ​സം കൂ​ടി പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യി സൗ​ജ​ന്യ​മാ​യി​രി​ക്കും. ഈ ​ആ​ഴ്ച ത​ന്നെ നിരക്ക് നി​ശ്ച​യി​ക്കും.

സൗ​ക​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് കേ​ന്ദ്രം. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ൽ 30 രൂ​പ​യും പി​ന്നീ​ടു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും 10 രൂ​പ​യും എ​ന്ന നി​ര​ക്കി​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ പാ​ർ​ക്ക് ചെ​യ്യാം. 24 മ​ണി​ക്കൂ​ർ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി 150 രൂ​പ. 30 ദി​വ​സ​ത്തേ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി 3500 രൂ​പ ഒ​ടു​ക്ക​ണം. വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്നു ടാ​ഗ് ന​ഷ്ട​പ്പെ​ട്ടാ​ൽ പു​തി​യ ടാ​ഗി​ന് 300 രൂ​പ പി​ഴ ഈ​ടാ​ക്കും. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ച​തെ​ങ്കി​ലും ഇ​തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​കൃ​തി

മ​ൾ​ട്ടി ല​വ​ൽ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​വും പോ​ലീ​സ് മൈ​താ​നി​ക്ക​ടു​ത്തും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ത​കൃ​തി​യാ​ണ്. പോ​ലീ​സ് ഇ​വി​ടെ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ ങ്കി​ലും കാ​ര്യ​മൊ​ന്നു​മി​ല്ല. യ​ഥേ​ഷ്ടം വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ണാം. പാ​ർ​ക്കിം​ഗ് സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കും. സാ​ധ​നം വാ​ങ്ങാ​ൻ ക​ട​യി​ൽ വ​രു​ന്ന​വ​രു​ടെ വാ​ഹ​നം അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് കാ​ര​ണം ക​ട​യ്ക്ക് മു​ന്നി​ലു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം മ​ൾ​ട്ടി കാ​ർ പാ​ർ​ക്കിം​ഗ് വ​ന്ന​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

തീരാത്ത വിവാദം

മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു​ശേ​ഷ​വും വാ​ഹ​ന​ങ്ങ​ൾ എ​ത്താ​തി​രു​ന്ന​തും, ഡി​പി​ആ​റി​ലെ അ​പാ​ക​ത​ക​ളും സാ​ങ്കേ​തി​ക വീ​ഴ്ച​ക​ളും എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​രി​ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ വ​ഴി​വ​ച്ചി​രു​ന്നു.

പ്ലാ​നിം​ഗ് പാ​ളി​യെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് ആ​രോ​പ​ണം. 2015-2019 കാ​ല​ഘ​ട്ട​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് കി​റ്റ്കോ​യ്ക്ക് അ​പ​ര്യാ​പ്ത​മാ​യ പ​ഠ​ന​ങ്ങ​ളോ​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. മു​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ സാ​ങ്കേ​തി​ക വീ​ഴ്ച​ക​ൾ​ക്കും കാ​ല​താ​മ​സ​ത്തി​നും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും കാ​ര​ണ​മാ​യ​തെ​ന്ന് മേ​യ​ർ പി. ​ഇ​ന്ദി​ര ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം.

 

 

 

Latest News

Corehub Up